Posts

Showing posts from December, 2025
Image
  എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു *23.12.2025* ചാലോട് എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇന്നുച്ചക്ക് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. നെല്ലുന്നി ലോട്ടസ് ഗാർഡനിൽ നിവേദിത രഘുനാഥൻ(45) മകൻ സ്വാതിക് (9) എന്നിവരാണ് മരണപ്പെട്ടത്. മറ്റൊരു മകൻ ഋത്വിക്ക് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗൾഫിൽ ജോലി ചെയ്യുന്ന കെ രഘുനാഥൻ ആണ് ഭർത്താവ്. മറ്റ് മകൻ: വൈഷ്ണവ്,  അച്ഛൻ : കവിണിശ്ശേരി കുഞ്ഞമ്പു നായർ  അമ്മ: കെ. കമല സഹോദരി: ഗൗരി ഗംഗാധരൻ. പോസ്റ്റ് മോർട്ടത്തിനു ശേഷം നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതുദർശനത്തിനു ശേഷം നാളെ ബുധനാഴ്ച ഉച്ചക്കു ശേഷം 2.30 ന് പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും. https://chat.whatsapp.com/JfegEEKUmE56gbX3wwkQ3l
Image
  മനാമ : കണ്ണൂർ സ്വദേശി മനാമയിൽ കുഴഞ്ഞു വീണ് മരിച്ചു.മുണ്ടയാട് സ്വദേശി ഗഫൂർ മണ്ണമ്പത്ത് (47) ആണ് നിര്യാതനായത്. മനാമയിൽ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് മനാമ സൂഖിലൂടെ നടന്നു വരുമ്പോഴാണ് സംഭവം.മൃതദേഹംസൽമാനിയ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ എം സി സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.