Posts

Showing posts from January, 2025
Image
  ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; എട്ടാം ക്ലാസുകാരനെതിരേ കേസ്   ഇടുക്കി: കട്ടപ്പനയില്‍ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ എട്ടാം ക്ലാസുകാരനായ ആണ്‍കുട്ടിക്കെതിരേ കേസെടുത്തു. പതിനാലു വയസുള്ള എട്ടാം ക്ലാസുകാരനില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. എട്ടാം ക്ലാസുകാരന്‍ പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുകയാണെന്ന് പോലിസ് പറഞ്ഞു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ ആണ്‍കുട്ടിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്
Image
  കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്  യുവാവ് മരിച്ചു  കണ്ണൂർ: കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാടാച്ചിറ അരയാൽത്തറ സ്വദേശി വൈഷ്‌ണവ് സന്തോഷ് (21) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് സ്വദേശി പ്രിതുലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Image
  ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു   ഇരിക്കൂർ: ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസിൽ ഉള്ളവർക്ക് അവധി നൽകിയിരുന്നു.  കൂട്ടുകാരോടൊപ്പംആയിപ്പുഴ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കിൽപെട്ട ഷാമിലിനെ കർണാടക സ്വദേശികളായ മീൻ പിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 
Image
  സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍ കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്തു, ചട്ടമ്പിനാട്  തുടങ്ങിയ നിരവധി ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി. .  അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിൽ സന്ദർശനം നടത്തി. ഷാഫിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സിനിമാ സംഘടനകൾ അറിയിച്ചു.
Image
  കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം കണ്ണൂര്‍:കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്.
Image
  വൈദ്യുതിത്തൂണ്‌ ​മറിഞ്ഞു വീണു; കണ്ണൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം കണ്ണൂർ: വൈദ്യുതിത്തൂണ്‌ ​മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മയ്യില്‍ എരിഞ്ഞിക്കടവ് സ്വ​ദേശി കെ ഷീലയാണ് മരിച്ചത്. നണിയൂര്‍ നമ്പ്രത്ത് മരം മുറിക്കൽ ജോലിക്കെത്തിയതായിരുന്നു ഷീല. പരേതനായ നാരായണനാണ് ഷീലയുടെ ഭർത്താവ്.
Image
  ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റില്‍. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ സ്ത്രീകളുടെ ചിത്രമാണീ വിരുതല്‍ മോർഫ് ചെയ്തത്.  ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെതുള്‍പ്പെടെ ചിത്രങ്ങള്‍ മോർഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയില്‍ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഇയാള്‍ക്കെതിരെ നേരത്തെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. ഒന്ന്, തീവെപ്പ് കേസും മറ്റൊന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസുമാണുള്ളത്. ഈ കേസില്‍ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. നിലവില്‍ ഈ കേസില്‍ ...
Image
  കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്             കണ്ണൂർ: കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. മമ്പറം പാച്ചപ്പൊയ്ക സ്വദേശി പവിത്രനെ ഐ.സി.യുവിലേക്ക് മാറ്റി. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ ബന്ധുക്കൾ മരിച്ചെന്ന് കരുതുകയായിരുന്നു. കണ്ണൂർ  ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആശുപത്രിയിലെ അറ്റൻ്ററാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടതോടെയാണ് മോർച്ചറി നൽകിയതെന്നു  ആശുപത്രി അധികൃതർ അറിയിച്ചു.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ഹെഗ്‌ഡെ ആശുപത്രിയിലാണ് 67കാരനായ പവിത്രന്‍ ചികിത്സയിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ബന്ധുക്കളുടെ തീരുമാന പ്രകാരമാണ് പവിത്രനെ നാട്ടിലേക്ക് കൊണ്ടുവന്നത്.  ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയാണ് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ പവിത്രനെയും കൊണ്ട് ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ  ആശുപത്രിയില്‍ എത്തിയത്.  മോര്‍ച്ചറിയിലേക്ക...
Image
  കോളേജിലേക്ക് പോകും വഴി സ്കൂട്ടർ തെന്നി റോഡിലേക്ക് വീണു;കെഎസ്ആർടിസി ദേഹത്തിലൂടെ കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.  രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂർ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. ആകാശിൻ്റെ മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റി. 
Image
  മുഴപ്പിലങ്ങാട് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു                             മുഴപ്പിലങ്ങാട്: സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് 'റോസ് മഹലില്‍ സജ്മീര്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 11. 30ഓടെ മുഴപ്പിലങ്ങാട് വെച്ചായിരുന്നു  അപകടം. ഉടൻ ചാല മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല. 
Image
  എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ്  ഇരിക്കൂർ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു                                  കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.  എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിനി ഫാത്തിമത്ത് ഷഹാന (21) ആണ് മരിച്ചത്.  കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍ നിന്ന് വീണാണ് മരണം. ശനിയാഴ്ച രാത്രിയാണ് സംഭവം.  ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമത്ത് താമസിക്കുന്നത്. ഏഴാം നിലയിലെ സുഹൃത്തുക്കളെ കാണാൻ എത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി വീണത് ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സൗദിയിൽ ജോലി ചെയ്യുന്ന പിതാവ്  എറണാകുളത്ത് എത്തിയിട്ടുണ്ട്. 
Image
  നോവായി നേദ്യ: വികാര നിർഭരമായി പൊതുദർശനം വളക്കൈ  | സ്കൂളിലെ പുതുവത്സര ആഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കും ചോദിച്ച് വാങ്ങിയാണ് നേദ്യ വീട്ടിലേക്ക് മടങ്ങിയത്. വിവിധ കലാമത്സരങ്ങളി‍ൽ നേടിയ സമ്മാനങ്ങളും ഉണ്ടായിരുന്നു ബാ​ഗിൽ. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അധ്യാപകരും കൂട്ടുകാരും. കുറുമാത്തൂര്‍ ചിന്മയ സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി. വളക്കൈയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവൻ നഷ്ടമായത്. അവസാനമായി അവൾ ആഘോഷിച്ച സന്തോഷിച്ച മുറിയിൽ തന്നെയാണ് ചേതനയറ്റ നേദ്യയുടെ മൃതദേഹം എത്തിച്ചത്.  പൊതു​ദർശനത്തിന് ശേഷം നേദ്യയുടെ സംസ്കാരം നടന്നു. ഇന്നലെ കുറുമാത്തൂർ സ്കൂളിലെ ന്യൂഇയർ ആഘോഷമെല്ലാം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പത്തൊൻപത് കുട്ടികൾ. ശ്രീകണ്ഠപുരം തളിപ്പറമ്പ് സംസ്ഥാന പാതയിലേക്ക് എത്തുന്ന ഇടറോഡ് വഴിയാണ് ബസ് വന്നത്. വളവോട് കൂടിയ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. തെറിച്ച് വീണ കുട്ടി ബസ്സിന് അടിയില...