സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍




കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്തു, ചട്ടമ്പിനാട്  തുടങ്ങിയ നിരവധി ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.


. അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിൽ സന്ദർശനം നടത്തി. ഷാഫിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സിനിമാ സംഘടനകൾ അറിയിച്ചു.

Comments

Popular posts from this blog