Posts

Showing posts from June, 2024
Image
  കേരളത്തിലും പഞ്ഞിമിഠായിക്ക് നിരോധനം . കൊച്ചി: കേരളത്തിൽ വിൽക്കുന്ന പഞ്ഞിമിഠായിലും കാൻസറിന് കാരണമാകുന്ന രാസവസ്തു. എറണാകുളം, കോഴി​ക്കോട് റീജി​യണൽ അനലറ്റി​ക്കൽ ലാബുകളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും കോട്ടൺ കാൻഡിയുടെ വിൽപ്പന നിരോധിച്ചു. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി കോട്ടൺ കാൻഡിയിൽ ചേർക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. നിറത്തിന് വേണ്ടിയാണ് കോട്ടൺ കാൻഡിയിൽ റോഡമിൻ ബി ചേർക്കുന്നത്.ഭക്ഷ്യസുരക്ഷാ കമ്മി​ഷണർ അഫ്സാന പർവീണാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. കൃത്രി​മ നിറം ചേർത്ത പഞ്ഞിമിഠായുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഉത്തരവിറക്കിയത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.പഞ്ചസാരയാണ് മി​ഠായി​യി​ലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തി​ൽ പഞ്ചസാര ഇട്ട് കറക്കി​യാണ് ഇത് നൂൽ പോലെയാക്കുന്നത്. നി​റത്തി​നായി​ റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി​ പരി​ശോധനകൾ നടത്തി​ നി​ർമ്മാണം തടഞ്ഞി​രുന്നു. എന്നി​ട്ടും വി​പണി​യി​ൽ സുലഭമായതി​നെ തുടർന്നാണ് നി​രോധനം. ഇനി​യും വി​റ്റാൽ ക്രി​മി​നൽ...
Image
  കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച; സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം കണ്ണൂർ: രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം. ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായവരിൽ എട്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോർച്ച ഉണ്ടായത്. തുടർന്നാണ് വാതകം ടാങ്കറിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിർത്തിവച്ചു. പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.
Image
മാനന്തേരി അങ്ങാടി കുളത്തിനടുത്ത് കാർ മരത്തിനടിച്ച് മറിഞ്ഞ് ഇരിട്ടി അയ്യപ്പൻ കാവ് സ്വദേശിനി മരണപ്പെട്ടു കൂത്തുപറമ്പ്:മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പൻകാവ് പാലത്തിനു സമീപത്തെ കെ വി റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്‌ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്‌പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം *
Image
  കണ്ണൂർ,ഏച്ചൂർ മാച്ചേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ഏച്ചൂർ :ഏച്ചൂർമാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ(12)എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചക്ക്12.15മണിയോടെയാണ്സംഭവം.വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നും ഫയർഫോഴ്സ്എത്തുമ്പോഴെക്കുംനാട്ടുകാർകുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത്ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് ചക്കരക്കൽ പോലീസുംസ്ഥലത്തെത്തിയിരുന്നുമൃതദേഹങ്ങൾജില്ലാആശുപത്രിയിലേക്ക് മാറ്റി.
Image
  മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്   എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു. ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. രണ്ട് മാസമായി ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട്. എന്നാൽ കിട്ടിയത് തണുപ്പൻ പ്രതികരണം.  കൊച്ചിയിലെ ഒരു ഏജൻസിയിൽ 8500 ഉപഭോക്താക്കളിൽ 500 ൽ താഴെ പേർ മാത്രമാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് ക്...
Image
  കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു.  നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.  
Image
  കയറ്റിറക്ക് ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു കണ്ണൂര്‍: കയറ്റിറക്ക് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളാപ്പ് തായലെ കല്ലാളത്ത് മഹറൂഫാ(49)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ന് ഒണ്ടേന്‍ റോഡിലെ സിമന്റ് ഗോഡൗണില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തളാപ്പ് ജുമാ മസ്ജിദില്‍. വര്‍ഷങ്ങളായി കയറ്റിറക്ക് തൊഴിലാളിയും എസ്.ടി.യു ഹാജിറോഡ് യൂണിറ്റ് പ്രവര്‍ത്തകനുമാണ്. പരേതനായ ഹസന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: പി സല്‍മത്ത് (പള്ളിപ്രം). മക്കള്‍: മര്‍സീന, ഫിദ, ഹിബ. മരുമക്കള്‍: നദീര്‍, റസല്‍.
Image
  സാമ്പത്തിക ബാധ്യതസുഹൃത്തിന് മെസേജ് അയച്ച ശേഷംസിമൻ്റ് വ്യാപാരി പുഴയിൽ ചാടി ജീവനൊടുക്കി കാഞ്ഞങ്ങാട്: സുഹൃത്തിന് വാട്സാപ്പില്‍ മെസേജ് അയച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കിയ സിമെൻ്റ് വ്യാപാരിയായ യുവാവിൻ്റെ മൃതദേഹം ചെമ്പരിക്ക കീഴൂർ കടപ്പുറത്ത് കണ്ടെത്തി. രാവണീശ്വരം മുക്കൂട്ട് സ്വദേശി പാലക്കൽ അജേഷി (34) ൻ്റെ മൃതദേഹമാണ്ഇന്ന് രാവിലെ കണ്ടെത്തിയത്. സിമൻ്റ് വ്യാപാരിയായ അജേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് ചന്ദ്രഗിരി പുഴയുടെ പരിസരത്ത് സ്‌കൂട്ടറും പേഴ്സും ഫോണും ഉപേക്ഷിച്ച ശേഷം പുഴയിൽ ചാടിയത്. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍, രക്ഷാപ്രവര്‍ത്തനം നടത്താൻ പ്രയാസപ്പെട്ടിരുന്നു. പോലീസും ഫയര്‍ഫോഴ്സും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുക്കൂടും, കളരിക്കലിലും പാലക്കൽ ട്രേഡേഴ്‌സ് സ്ഥാപനം നടത്തി വരികയായിരുന്നു. ഡിവൈഎഫ് ഐ രാവണീശ്വരം മേഖല കമ്മറ്റി അംഗമാണ്. മുക്കൂട് പാലക്കാലിലെ അച്യുതൻ , സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സജ്ന. രണ്ട് മക്കളുണ്ട്. സഹോദരൻ: അഭിലാഷ്. മേൽപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി
Image
  നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.
Image
  സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ പിടിയിൽ ചക്കരക്കൽ: ഇന്നോവകാറിലെത്തി സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ പിടിയിൽ. കാസറഗോഡ് പാണത്തൂർ സ്വദേശികളായ റിയാസ് , ജോബി ഷ്, എസ്.കെ.ഷമ്മാസ് ,എസ് കെഅമർ, ഉനീസ്, അൻസാരി എന്നിവരെയാണ് എസ്.ഐ.എം.സി.പവനനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂർ മുണ്ടേരി സ്വദേശി ഇ.പി. സുറൂറിനെ (42)യാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്.ചൊവ്വാഴ്ച രാവിലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ചായിരുന്നു സംഭവം. 
Image
  കാറിലെത്തിയ സംഘം സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു, പിന്നാലെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി ചെക്കിക്കുളം | കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചിട്ട് ചെക്കിക്കുളം സ്വദേശി യുവാവിനെ തട്ടിക്കൊണ്ട് പോയി. കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെ ആണ് തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പത്ത് മണിയോടെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ സുറൂർ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുക ആയിരുന്നു. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Image
  കൊളച്ചേരി:-നാലാം പിടികയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. നാല് പേർക്ക് പരിക്ക് കൊളച്ചേരി:-നാലാം പിടികയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തകരുകയായിരുന്നു. അപകടത്തെ തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാട്ടയം സ്വദേശികൾ ആണെന്ന് ആണ് പ്രാഥമിക നിഗമനം
Image
  വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം 22/06/2024 പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ - സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Image
  കണ്ണൂരിൽ 19കാരി ബസിൽ കുഴഞ്ഞുവീണു മരിച്ചു; സംഭവം കോളജിലേക്കുള്ള യാത്രയ്‌ക്കിടെ                                                        22 / 06 / 2024                                                               വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Image
 ` റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി; ഒമ്പത് വയസുകാരന് ദാരുണാ ന്ത്യം ` തിരൂര്‍:മലപ്പുറംതിരൂരിനടുത്ത് വൈലത്തൂര്‍ചില വില്‍ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി നാiലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയുംസജിലയുടെയും മകന്‍ മുഹമ്മദ് സിനാന്‍ (9) ആണ് മരിച്ചത്. തിരൂര്‍ ആലിന്‍ ചുവട് എംഇടിസെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്‍. വൈകീട്ട്നാലുമണിയോടെയായിരുന്നു സംഭവം. പള്ളിയില്‍നിസ്‌കാരത്തിനായി പോകുമ്പോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാങ്കേതികപരമായി എന്താണ്സംഭവിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍കോളജാശുപത്രിയില്‍പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ഖബറടക്കും
Image
  പെരുന്നാളിന് മദ്യപിക്കാതിരിക്കാൻ ബൈക്കിന്റെ വയർ മുറിച്ച ദേഷ്യത്തിൽ അനുജനെ കൊലപ്പെടുത്തി, സഹോദരൻ അറസ്റ്റിൽ കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠന് സഹോദരൻ ഷാജഹാന്‍ (42) അറസ്റ്റിലായി. ഒളിവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹ ബന്ധം വേർപെടുത്തിയ സാദിഖ് ഉമ്മക്കും ഷാജഹാന്റെ കുടുംബത്തിനുമൊപ്പമായിരുന്നു താമസം. പെരുന്നാൾ ദിനത്തില്‍ ഷാജഹാൻ മദ്യപിക്കാൻ പോകാതിരിക്കാൻ അനുജനായ സാദിഖ്, ഷാജഹാന്റെ മോട്ടോർ സൈക്കിളിന്റെ വയർ കട്ട് ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.  
Image
  മ ട്ടന്നൂരില്‍ ബസുകള്‍ പിറകോട്ട് എടുത്തപ്പോള്‍ ടയറുകള്‍ കാല്‍ പാദത്തില്‍ കയറി രണ്ട് പേര്‍ക്ക് പരിക്ക് .. 19-06-2024 മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ പിറകോട്ട് എടുത്തപ്പോള്‍ ടയറുകള്‍ കാല്‍ പാദത്തില്‍ കയറി രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കയറുന്നതിനിടെയാണ് അഷ്ടമിക്ക് പരിക്കേറ്റത്. 11.30 ഓടെ വയോധികനായ പാലയോടിലെ കമാലിനും പരിക്കേറ്റു. സ്‌കൂള്‍, കോളേജ് സമയങ്ങളില്‍ ബസ് കയറാനെത്തുന്നവര്‍ ബസിനോട് ചേര്‍ന്ന് നില്‍ക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.  രാവിലെയും വൈകുന്നേരവും പൊലീസിന്റെ സാന്നിധ്യം വേണമെന്ന് പലപ്പോഴും നാട്ടുകാര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകാറില്ല.  എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബസുകാരെ മാത്രം കുറ്റപ്പെടുത്തുന്ന സ്ഥിതി ശരിയല്ലെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്.  ബസിനോട് ചേര്‍ന്ന് നില്‍ക്കരുതെന്ന് നിരന്തരം പറഞ്ഞാലും കേള്‍ക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ സമയങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.....
Image
  കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു  കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിലെ വീടിന്‍റെ കോണിപ്പടിയിൽനിന്ന്  വീണുമരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റി  ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്‍റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി  വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു. മൃതദേഹം ബനിയാസ്  മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ,  റൈഹാൻ സഹോദരങ്ങളാണ്.
Image
  കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു കണ്ണൂര്‍: കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ കാർത്തിക പുരത്താണ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചത്. തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
Image
  ചീമേനിയിൽ ഇരട്ടക്കുട്ടികൾ‌ മുങ്ങി മരിച്ചു കാസർകോട്: ചീമേനി കനിയന്തോലിൽ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. കനിയം തോലിലെ രാധാകൃഷ്ണൻ്റെയും പുഷ്പയുടെയും മക്കളായ സുദേവ് (11), ശ്രീദേവ് (11) എന്നിവരാണ്  മരിച്ചത്. ചീമേനി ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.. തിങ്കളാഴ്ച ഉച്ചയോടെ കളിക്കാനെന്ന് പറഞ്ഞ് സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു കുട്ടികള്‍. ഏറെ വൈകിയിട്ടും കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ  തിരച്ചിലിലാണ് ചെങ്കല്‍ ക്വാറിയുടെ അടുത്ത് സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചീമേനിയിലെ . സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.......
Image
  മാതാവ് ഫോൺ വിലക്കിയതിനെ തുടർന്ന് മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം ക​ണ്ടെത്തി മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം മുകുന്ദൻ പാർക്കിന് സമീപത്തെ  ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തി. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിെനെ തുടർന്ന് മാതാവ് ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ നിന്ന്  ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വീട്ടിൽ  . നിന്നിറങ്ങിയത്. കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറിച്ചി സ്വദേശി മണ്ണാങ്കട്ടി എന്ന  പാണ്ഡ്യൻ്റെയും മുനിയമ്മയുടെയും മകൾ പവിത്ര(13) യുടെ മൃതദേഹമാണ്  പെരിങ്ങാടി മുകുന്ദൻ പാർക്കിന് തൊട്ടടുത്തബോട്ട് ജെട്ടിക്ക് സമീപത്ത്. നിന്ന്മത്സ്യതൊഴിലാളികൾകണ്ടെത്തിയത്
Image
  മക്കയിൽ നിര്യതനായി   സ്വകാര്യ ട്രാവൽസ് മുഖേന ഹജ്ജിനു പോയ  കച്ചേരിപ്പറമ്പ് താമസിക്കുന്നപടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിഎന്നവർ മക്കയിൽ വെച്ചു മരണപ്പെട്ടു. അറഫയും മുസതലിഫയും ജംറയിലെ കല്ലെറും കഴിഞ്ഞു പോരുമ്പോൾ ക്ഷീണം അനുഭവപ്പെട്ടു ഹോസ്പിറ്റലിൽ(മുസ്തഷ്ഫാ നൂർ )അഡ്മിറ്റ് ചെയ്യപ്പെട്ടിരുക്കുകയായിരുന്നു  ഭാര്യ സക്കീന മക്കൾ : ഷറഫു, സഫായിർ, സിഫാർ, സഫീറ, ഷഫീന 
Image
  കാർ ആക്രമിച്ച് കവർച്ചാ ശ്രമം; ആക്രമണം മലയാളി യാത്രക്കാർക്ക് നേരെ സേലം- കൊച്ചി ദേശീയപാതയില്‍ മലയാളി കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മധുക്കര സ്റ്റേഷന്‍ പരിധിയില്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികള്‍ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിര്‍ത്തി. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് യുവാക്കള്‍ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടാന്‍ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവര്‍ രക്ഷപ്പെട്ടു. തൊട്ടടുടത്ത ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവാക്കളുടെ പരാതി റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോര്‍ട്ട...
Image
  തളിപ്പറമ്പില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു.  ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം.  തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന  ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന  ബസുമാണ് കൂട്ടിയിടിച്ചത്
Image
  പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പളളിക്കുന്നിൽ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്. എടച്ചേരിയിൽ വെച്ച് നാട്ടുകാരും സൂരജും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.
Image
  കാഫിര്‍ പോസ്റ്റ് വ്യാജം, നിര്‍മ്മിച്ചത് യൂത്ത്‌ലീഗ് നേതാവല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത്‌ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണവേളയില്‍ കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. സിപിഐഎം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. അപ്‌ലോഡ് ചെയ്ത് കാല്‍മണിക്കുറിനുള്ളില്‍ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, പ്രഥമദൃഷ്ട്യ നടത്തിയ അന്വേഷണത്തില്‍ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന...
Image
  സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ അണലി                                                                                                                   *ഇരിക്കൂർ:* സ്കൂട്ടറിന്റെ സീറ്റിന് അടിയിൽപ്പെട്ട അണലിയിൽ നിന്ന് യാത്രിക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യ വീടായ സഫീർ മൻസിലിൽ ആണ് സംഭവം. രാവിലെ സ്കൂട്ടറിൻ്റെ സീറ്റ് ഡിക്കിയിൽ സൂക്ഷിച്ച പേഴ്സെടുക്കാൻ ഡിക്കി തുറന്നപ്പോഴാണ് പെട്രോൾ ടാങ്കിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്. തലയുയർത്തി നിൽക്കുകയായിരുന്നു അണലി. അൻസീറും മറ്റുള്ളവരും ചേർന്ന് പാമ്പിനെ വനമേഖലയിൽ വിട്ടു.
Image
  കുവൈത്തിലെ തീപിടിത്തം മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയും കുവൈത്തിലെ തീപിടിത്തം മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയും . കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ചത് അതേസമയം കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്. മരിച്ച മലയാളികൾ (തിരിച്ചറിഞ്ഞവർ ) 1. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, 2. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34 3. പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു ( 29 ) 4. പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ 5. ⁠ കൊല്ലം സ്വദേശി ഷമീർ 6 . പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ (54) 7. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48) 8. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് 9. കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56) 10 . തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ 11. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ 12 . മലപ്പുറം തിരൂർ സ്വദേശി നൂഹ് (40 ) 13 . കോട്ടയം ...
Image
  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി  കഞ്ഞിരോട് : പുറവൂരിൽ ഉപയോഗ ശൂന്യമായ കുളത്തിൽ  വായോതികയെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ളൂരു സ്വദേശിനി  ഇ എം മീറയെ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുറവൂരിലെ ബന്ധു വീട്ടിൽ എത്തിയ മീറയെ ഇന്ന്‌ രാവിലെയാണ്  കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചക്കരക്കൽ പോലീസും അഗ്നി രക്ഷ സേനയും സ്ഥലത്തെത്തി മൃദദേഹം പുറത്തെടുത്തു തുടർ നടപടികൾ സ്വീകരിച്ചു.
Image
  ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപക റെയ്ഡ്; സ്ഥാപനവുമായി ബന്ധമുള്ളവരുടെയെല്ലാം വീടുകളില്‍ ഇ.ഡി.യെത്തി. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടന്ന ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപകമായി എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഇ.ഡി. ഉദ്യോഗസ്ഥരും  സി.ആര്‍.പി.എഫുകാരുമടക്കം നൂറിലേറെ വരുന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ തുടങ്ങിയ റെയ്ഡുകളിലുണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടതിനു പിന്നാലെയാണ് ഇ.ഡി. സംഘം വ്യാപകമായ റെയ്ഡ് നടത്തിയത്. ഹൈറിച്ച് ബിസിനസുമായി ബന്ധമുള്ളവരുടെ  വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലായിരുന്നു റെയ്ഡ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിജിറ്റല്‍ രേഖകളടക്കം റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.  ഓണ്‍ലൈന്‍ ഷോപ്പിയുടെ അനുബന്ധ സ്ഥാപനം ദുബായിയിലും രജിസ്റ്റര്‍ ചെയ്തതായും 'എച്ച്.ആര്‍.സി. ക്രിപ്റ്റോ' എന്ന ക്രിപ്റ്റോ കറന്‍സി ബിസിനസിലൂടെ കോടികള്‍  സമാഹരിച്ചതായും അന്വേഷണ സംഘം കണ്ടെത്ത...
Image
  സിഡ്നിയിൽ രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയു​മായ മർവ ഹാഷിം, കോഴിക്കോട് കൊളത്തറ സ്വ​ദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്.  ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. കടൽ തീരത്തെ പാറക്കെട്ടിൽ ഫോട്ടോ  എടുക്കാൻ കയറിയപ്പോഴാണ് അപകടം. പരേതനായ സൗദി മുൻ കെ.എം.സി.സി നേതാവായിരുന്ന സി ഹാഷിമിന്റെയും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ ഫിറോസ  ഹാഷിമിൻ്റെയും മകളാണ് മർവ.
Image
  തൃശ്ശൂരിങ്ങെടുത്തിട്ടും വെറും സഹമന്ത്രി മാത്രം; സുരേഷ് ​ഗോപി അതൃപ്തിയിൽ തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിട്ടും ബിജെപി നേതാവ് സുരേഷ് ഗോപിക്ക് അതൃപ്‌തി. കേരളത്തിൽ നിന്നും ആദ്യമായി ലോക്സഭയിലേക്ക് ഒരു ബിജെപിക്കാരൻ വിജയിച്ചെത്തിയിട്ടും അർഹമായ പരി​ഗണന ലഭിച്ചില്ലെന്നതാണ് സുരേഷ് ​ഗോപിയുടെ വിഷമം. തൃശ്ശൂരിൽ സുരേഷ് ​ഗോപിയുടെ വ്യക്തിപ്രഭാവം കൂടിയാണ് ബിജെപിയെ മിന്നും വിജയത്തിലേക്ക് എത്തിച്ചതെന്നാണ് സുരേഷ് ​ഗോപിയോട് അടുത്ത വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. സഹമന്ത്രിയായാണ് ബിജെപി ​ദേശീയ നേതൃത്വം സുരേഷ് ​ഗോപിയെ പരി​ഗണിച്ചത്. സ്വതന്ത്ര ചുമതലയോ കാബിനറ്റ് പദവിയോ നൽകിയില്ല. കേരളത്തിലെ പ്രബല രണ്ട് മുന്നണികളെ പരാജയപ്പെടുത്തിയിട്ടും തന്നോളം പോപ്പുലറല്ലാത്ത ജോർജ് കുര്യന് നൽകിയ പരി​ഗണന മാത്രമാണ് തനിക്കും ലഭിച്ചതെന്നതും സുരേഷ് ​ഗോപിയുടെ അതൃപ്തിക്ക് കാരണമെന്നാണ് സൂചന. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ...
Image
  പിലാത്തറ വിളയാങ്കോട് ദേശിയപാത നിർമ്മാണത്തിന് എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു    ദേശിയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി ആയിരുന്നു സംഭവം. പിലാത്തറ വിളയാംകോട് എം.ജി.എം കോളേജിലെക്ക് പോകുന്ന കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലായിരുന്നു അപകടം. അത് വഴി വന്ന ഇരുചക്ര വാഹനക്കാരനാണ് ഒരു എൻഫീൽഡ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ടത് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ഒരാൾ വെള്ളക്കെട്ടിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പരിയാരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. ഏറെ വൈകിയാണ് റിയാസിനെ തിരിച്ചറിഞ്ഞത്
Image
കണ്ണൂർ പിലാത്തറയിൽ സ്‌ക്കൂട്ടര്‍ ഓട്ടോയിലിടിച്ചു; തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു .   പിലാത്തറ: വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.സുരേഷ് (45) ആണ് മരണപ്പെട്ടത്. പിലാത്തറ മാതമംഗലം റോഡില്‍ ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. കണ്ടോന്താറില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന സുരേഷിന്റെ സ്കൂട്ടര്‍ പിലാത്തറയില്‍ വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോക്ക് ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ സുരേഷിന്റെ ദേഹത്ത് പിന്നാലെ വന്ന കാര്‍ കയറിയാണ് മരണം സംഭവിച്ചത്. ഉടനടി സുരേഷിനെ കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം നാളെ നടക്കും. ഭാര്യ: വേണി.മക്കള്‍: ഹരിദേവ്, ഹൃദിക.അച്ഛന്‍ :വി.വി ജനാര്‍ദ്ദനന്‍ .അമ്മ : ദേവി.സഹോദരങ്ങള്‍ : സുധീഷ്, സുമേഷ.
Image
  പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞുവീണു; കണ്ണൂരിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; മരിച്ച മൂവരും ബന്ധുക്കള്‍ കണ്ണൂർ: കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് വൈകിട്ട് അപകടം ഉണ്ടായത്. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.  . 
Image
  മയ്യിൽ പാവന്നൂർ മെട്ടയിൽ മൂന്ന് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു മയ്യിൽ :യുവാക്കൾ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്ത് പുഴയിൽ കുളിക്കുന്നതിന് ഇടയിലാണ് അപകടം. ജോബിൻ, നിവേദ്, അഭിനവ് എന്നീ വിദ്യാർഥികളാണ് മരിച്ചത്. പാവന്നൂർ മൊട്ട സ്വദേശികളായ മൂന്ന് പേരും ബന്ധുക്കൾ കൂടിയാണ്.
Image
 പുതിയതെരു : ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം                                                        07 / 06 / 2024                                                                *കണ്ണൂർ:* പള്ളിക്കുളത്ത് വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കമ്പിൽ പാട്ടയം സ്വദേശി മുഹ്‌സിൻ മുഹമ്മദ് (22) ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹയാത്രികനായ കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാട്ടയം മുല്ലിക്കോട്ട് സൈബുവിൻ്റെയും പരേതനായ മുഹമ്മദിൻ്റെയും മകനാ...
Image
  ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു തൃക്കരിപ്പൂര്‍: ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.ഷാഹിദ്(27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടോടെ തെക്കുമ്പാട് ബസ്റ്റോപ്പിന് സമീപത്താണ് ഇവര്‍ സഞ്ചരിച്ച ടി.എന്‍.14 ഡി-9603 നമ്പര്‍ ബൈക്ക് അപകടത്തില്‍ പെട്ടത് ഇരുവരും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. ഷുഹൈലാണ് ബൈക്ക് ഓടിച്ചിരുന്നത്.