കുവൈത്തിലെ തീപിടിത്തം മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയും






കുവൈത്തിലെ തീപിടിത്തം മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയും . കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ചത്

അതേസമയം കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്.

മരിച്ച മലയാളികൾ (തിരിച്ചറിഞ്ഞവർ )

1. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
2. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
3. പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു ( 29 )
4. പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ
5. ⁠ കൊല്ലം സ്വദേശി ഷമീർ
6 . പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ (54)
7. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)
8. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്
9. കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56)
10 . തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ
11. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ
12 . മലപ്പുറം തിരൂർ സ്വദേശി നൂഹ് (40 )
13 . കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്

Comments

Popular posts from this blog