പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു




കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പളളിക്കുന്നിൽ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്. എടച്ചേരിയിൽ വെച്ച് നാട്ടുകാരും സൂരജും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.

Comments

Popular posts from this blog