സിഡ്നിയിൽ രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു




സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയു​മായ മർവ ഹാഷിം, കോഴിക്കോട് കൊളത്തറ സ്വ​ദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. കടൽ തീരത്തെ പാറക്കെട്ടിൽ ഫോട്ടോ 
എടുക്കാൻ കയറിയപ്പോഴാണ് അപകടം.

പരേതനായ സൗദി മുൻ കെ.എം.സി.സി നേതാവായിരുന്ന സി ഹാഷിമിന്റെയും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ ഫിറോസ 
ഹാഷിമിൻ്റെയും മകളാണ് മർവ.


Comments

Popular posts from this blog