`റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി; ഒമ്പത് വയസുകാരന് ദാരുണാ ന്ത്യം`





തിരൂര്‍:മലപ്പുറംതിരൂരിനടുത്ത് വൈലത്തൂര്‍ചില വില്‍ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി നാiലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയുംസജിലയുടെയും മകന്‍ മുഹമ്മദ് സിനാന്‍ (9) ആണ് മരിച്ചത്. തിരൂര്‍ ആലിന്‍ ചുവട് എംഇടിസെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്‍.


വൈകീട്ട്നാലുമണിയോടെയായിരുന്നു സംഭവം. പള്ളിയില്‍നിസ്‌കാരത്തിനായി പോകുമ്പോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


അപകടം നടന്ന വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാങ്കേതികപരമായി എന്താണ്സംഭവിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍കോളജാശുപത്രിയില്‍പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ഖബറടക്കും

Comments

Popular posts from this blog