ചീമേനിയിൽ ഇരട്ടക്കുട്ടികൾ‌ മുങ്ങി മരിച്ചു




കാസർകോട്: ചീമേനി കനിയന്തോലിൽ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. കനിയം തോലിലെ രാധാകൃഷ്ണൻ്റെയും പുഷ്പയുടെയും മക്കളായ സുദേവ് (11), ശ്രീദേവ് (11) എന്നിവരാണ് മരിച്ചത്. ചീമേനി ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്..


തിങ്കളാഴ്ച ഉച്ചയോടെ കളിക്കാനെന്ന് പറഞ്ഞ് സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു കുട്ടികള്‍. ഏറെ വൈകിയിട്ടും കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് ചെങ്കല്‍ ക്വാറിയുടെ അടുത്ത് സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചീമേനിയിലെ .
സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.......


Comments

Popular posts from this blog