കാറിലെത്തിയ സംഘം സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു, പിന്നാലെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി
ചെക്കിക്കുളം | കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചിട്ട് ചെക്കിക്കുളം സ്വദേശി യുവാവിനെ തട്ടിക്കൊണ്ട് പോയി.
കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെ ആണ് തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പത്ത് മണിയോടെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ സുറൂർ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുക ആയിരുന്നു. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Comments
Post a Comment