കാർ ആക്രമിച്ച് കവർച്ചാ ശ്രമം; ആക്രമണം മലയാളി യാത്രക്കാർക്ക് നേരെ











സേലം- കൊച്ചി ദേശീയപാതയില്‍ മലയാളി കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മധുക്കര സ്റ്റേഷന്‍ പരിധിയില്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.


മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികള്‍ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിര്‍ത്തി. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് യുവാക്കള്‍ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടാന്‍ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവര്‍ രക്ഷപ്പെട്ടു.


തൊട്ടടുടത്ത ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവാക്കളുടെ പരാതി റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍ എസ്പി വൈഭവ് സക്‌സേന നിര്‍ദേശം നല്‍

Comments

Popular posts from this blog