പുതിയതെരു : ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു





വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

             

                               

         07 / 06 / 2024                                                               


*കണ്ണൂർ:* പള്ളിക്കുളത്ത് വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കമ്പിൽ പാട്ടയം സ്വദേശി മുഹ്‌സിൻ മുഹമ്മദ് (22) ആണ് മരിച്ചത്.


കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സഹയാത്രികനായ കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാട്ടയം മുല്ലിക്കോട്ട് സൈബുവിൻ്റെയും പരേതനായ മുഹമ്മദിൻ്റെയും മകനായ മുഹ്സിൻ കാരക്കുണ്ട് എം.എം കോളേജ് ബിരുദ വിദ്യാർഥിയാണ്.

Comments

Popular posts from this blog