സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ അണലി

             

                 


             

                                                                   



*ഇരിക്കൂർ:* സ്കൂട്ടറിന്റെ സീറ്റിന് അടിയിൽപ്പെട്ട അണലിയിൽ നിന്ന് യാത്രിക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം അൻസീറാണ് രക്ഷപ്പെട്ടത്.


അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യ വീടായ സഫീർ മൻസിലിൽ ആണ് സംഭവം. രാവിലെ സ്കൂട്ടറിൻ്റെ സീറ്റ് ഡിക്കിയിൽ സൂക്ഷിച്ച പേഴ്സെടുക്കാൻ ഡിക്കി തുറന്നപ്പോഴാണ് പെട്രോൾ ടാങ്കിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്.


തലയുയർത്തി നിൽക്കുകയായിരുന്നു അണലി. അൻസീറും മറ്റുള്ളവരും ചേർന്ന് പാമ്പിനെ വനമേഖലയിൽ വിട്ടു.



Comments

Popular posts from this blog