മുണ്ടയാട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു




കണ്ണൂർ: മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂപ്പിക്കടവ് കണ്ടന്റവിടെ ഉമ്മറിന്റെ മകൻ അബ്ദു‌ൽ അസീസാണ് (40) മരിച്ചത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. 


അബ്‌ദുറഹ്‌മാൻ (36), എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവർക്കാണു പരിക്കേറ്റത്. വാരം ഭാഗത്തേക്ക് പോകുകയാ യിരുന്ന അസീസും അബ്ദുറഹ്‌മാനും സഞ്ചരിച്ച ബൈക്കും എതിരെവന്ന ഗോകുൽ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. 


ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസീസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. 



Comments

Popular posts from this blog