Posts

Showing posts from January, 2026
Image
  മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതി മരിച്ച നിലയിൽ    കണ്ണൂർ: ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് സ്വദേശി ബൽക്കീസാണ് മരിച്ചത്. കക്കാട് കുഞ്ഞിപ്പള്ളിയിലെ വാടക വീട്ടിൽ വെച്ചാണ് ആത്മഹത്യ ചെയ്‌തത്. 2022ൽ ബാംഗ്ലൂരിൽ നിന്ന് ബസിൽ കടത്തി കൊണ്ട് വന്ന രണ്ട് കിലോ എം ഡി എം എ പിടികൂടിയ കേസിലെ പ്രതിയാണ് ബൽക്കീസ്.  ആറ് മാസം മുൻപാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
Image
  മുഴുവൻ തുകയും കിട്ടാൻ ബ്ലാക്കിൽ വിൽക്കാൻ ശ്രമം; 1 കോടി അടിച്ച ലോട്ടറി തട്ടിയെടുത്ത് സംഘം മുങ്ങി, ഒരാൾ പിടിയിൽ ഇരിട്ടി: ഒരുകോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റ് തട്ടിയെടുത്തുവെന്നാണ് പരാതി. ടിക്കറ്റ് ബ്ലാക്കിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വാങ്ങാന്‍ എത്തിയവര്‍ തട്ടിയെടുക്കുകയായിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളെ പേരാവൂര്‍ പൊലീസ് പിടികൂടി. ചാക്കാട് സ്വദേശി ശുഹൈബിനെയാണ് പിടികൂടിയത്. ഡിസംബര്‍ 30 ന് അടിച്ച ലോട്ടറി ടിക്കറ്റാണ് സാദിഖ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോട്ടറി ബ്ലാക്കിൽ വിറ്റ് മുഴുവന്‍ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയാണ് പേരാവൂരില്‍ വച്ച് ലോട്ടറി കൈമാറാന്‍ സാദിഖും സുഹൃത്തും ശ്രമിച്ചത്. ഇവരുമായി സംസാരിക്കുന്നതിനിടെ സംഘം ലോട്ടറി തട്ടിയെടുത്ത് സുഹൃത്തിനെ വാനില്‍ ബലം പ്രയോഗിച്ച് കയറ്റി തട്ടിക്കൊണ്ട് പോവുകയും മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. ശേഷം കടന്ന് കളഞ്ഞു. ശുഹൈബ് വേറെയും തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. #lottery #peravoor
Image
  പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടിയ വിദ്യാര്‍ഥിനി മരിച്ചു കണ്ണൂര്‍: പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം.