നോവായി നേദ്യ: വികാര നിർഭരമായി പൊതുദർശനം

വളക്കൈ | സ്കൂളിലെ പുതുവത്സര ആഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കും ചോദിച്ച് വാങ്ങിയാണ് നേദ്യ വീട്ടിലേക്ക് മടങ്ങിയത്.

വിവിധ കലാമത്സരങ്ങളി‍ൽ നേടിയ സമ്മാനങ്ങളും ഉണ്ടായിരുന്നു ബാ​ഗിൽ. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അധ്യാപകരും കൂട്ടുകാരും.

കുറുമാത്തൂര്‍ ചിന്മയ സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി.

വളക്കൈയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവൻ നഷ്ടമായത്.

അവസാനമായി അവൾ ആഘോഷിച്ച സന്തോഷിച്ച മുറിയിൽ തന്നെയാണ് ചേതനയറ്റ നേദ്യയുടെ മൃതദേഹം എത്തിച്ചത്. 
പൊതു​ദർശനത്തിന് ശേഷം നേദ്യയുടെ സംസ്കാരം നടന്നു.

ഇന്നലെ കുറുമാത്തൂർ സ്കൂളിലെ ന്യൂഇയർ ആഘോഷമെല്ലാം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പത്തൊൻപത് കുട്ടികൾ.

ശ്രീകണ്ഠപുരം തളിപ്പറമ്പ് സംസ്ഥാന പാതയിലേക്ക് എത്തുന്ന ഇടറോഡ് വഴിയാണ് ബസ് വന്നത്. വളവോട് കൂടിയ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. തെറിച്ച് വീണ കുട്ടി ബസ്സിന് അടിയിലായിട്ടാണ് ദാരുണാന്ത്യം സംഭവിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും നേദ്യയെ രക്ഷിക്കാനായില്ല. ഡ്രൈവർ നിസാമിനും ആയ സുലോചനക്കും പതിനെട്ട് കുട്ടികൾക്കും നിസാര പരിക്കേറ്റു | സ്കൂളിലെ പുതുവത്സര ആഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കും ചോദിച്ച് വാങ്ങിയാണ് നേദ്യ വീട്ടിലേക്ക് മടങ്ങിയത്.

വിവിധ കലാമത്സരങ്ങളി‍ൽ നേടിയ സമ്മാനങ്ങളും ഉണ്ടായിരുന്നു ബാ​ഗിൽ. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അധ്യാപകരും കൂട്ടുകാരും.

കുറുമാത്തൂര്‍ ചിന്മയ സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി.

വളക്കൈയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവൻ നഷ്ടമായത്.

അവസാനമായി അവൾ ആഘോഷിച്ച സന്തോഷിച്ച മുറിയിൽ തന്നെയാണ് ചേതനയറ്റ നേദ്യയുടെ മൃതദേഹം എത്തിച്ചത്. പൊതു​ദർശനത്തിന് ശേഷം നേദ്യയുടെ സംസ്കാരം നടന്നു.

ഇന്നലെ കുറുമാത്തൂർ സ്കൂളിലെ ന്യൂഇയർ ആഘോഷമെല്ലാം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പത്തൊൻപത് കുട്ടികൾ.

ശ്രീകണ്ഠപുരം തളിപ്പറമ്പ് സംസ്ഥാന പാതയിലേക്ക് എത്തുന്ന ഇടറോഡ് വഴിയാണ് ബസ് വന്നത്. വളവോട് കൂടിയ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. തെറിച്ച് വീണ കുട്ടി ബസ്സിന് അടിയിലായിട്ടാണ് ദാരുണാന്ത്യം സംഭവിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും നേദ്യയെ രക്ഷിക്കാനായില്ല. ഡ്രൈവർ നിസാമിനും ആയ സുലോചനക്കും പതിനെട്ട് കുട്ടികൾക്കും നിസാര പരിക്കേറ്റു

Comments

Popular posts from this blog