Posts

Showing posts from March, 2025
Image
  പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസാണ് വിജിലൻസിന്റെ പീടിയിലായത്. പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് പിടിക്കപ്പെട്ടത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്രബോസ്.  കടയുടമയുടെ ബന്ധുവില്‍ നിന്നാണ് തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. കല്യാശേരിയിലെ വീട്ടിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കടയുടമ വിജിലൻസിൽ പരാതി നൽകിയിരുന്നു.  തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ‌ പിടിയിലായത്. വിജിലൻസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് മുൻപ് വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസിൽ പിടികൂടുകയും സസ്പെൻഷൻ നേരിടുകയും ചെയ്തിട്ടുണ്ട്. 
Image
  എമ്പുരാൻ സിനിമ തിരഞ്ഞെടുത്ത പ്രമേയത്തിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രേക്ഷകര്‍ എമ്പുരാൻ സിനിമ തിരഞ്ഞെടുത്ത പ്രമേയത്തിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രേക്ഷകര്‍. ഗുജറാത്തിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് ഈ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 2002 ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കുറിപ്പുകളിലുണ്ട്. ഹിന്ദുത്വ ഭീകരതയും, അതിലൂടെ വളർന്നുവരുന്ന ദേശീയപാർട്ടിയും, കേരളത്തിലേക്ക് കടന്നു കയറാൻ അവർ നടത്തുന്ന ശ്രമങ്ങളും, എതിർക്കുന്നവർക്ക് നേരെ പ്രയോഗിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളുമെല്ലാം ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയെ ഓർമിപ്പിക്കുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങിയ, ഒരു മുഖ്യധാര സിനിമയിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാണിച്ചതിന് അഭിനന്ദനങ്ങൾ എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഇക...
Image
  ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ പ്രവര്‍ത്തിക്കില്ല; കാരണം ഇതാണ് ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളില്‍ യുപിഐ സേവനങ്ങള്‍ പ്രവര്‍ത്തിക്കില്ല. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി അത്തരം നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും (പിഎസ്പി) നിര്‍ദ്ദേശിച്ചു. ഉപയോക്താക്കള്‍ തടസങ്ങള്‍ ഒഴിവാക്കാന്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും എന്‍പിസിഐ അറിയിച്ചു. എന്തിനാണ് ഈ മാറ്റം UPI-യുമായി ബന്ധിപ്പിച്ചിട്ടുള്ള നിഷ്‌ക്രിയ മൊബൈല്‍ നമ്പറുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്യുമ്പോള്‍, അവരുടെ UPI അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരും, ഇത് ദുരുപയോഗത്തിന് കാരണമായേക്കാം. വീണ്ടും നിയമിച്ചാല്‍, തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാടുകളിലേക്ക് ആക്സസ് ലഭിക്കും. ഇത് തടയുന്നതിന്, ബാങ്കുകളും Google Pay, PhonePe, Paytm പോലുള്ള പേയ്മെന്റ് ആപ്പുകളും ഇപ്പോള്‍ UPI സിസ്റ്റത്തില്‍ നിന്ന് സജീവമല്ലാത്ത നമ്പറുകള്‍...
Image
  നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്....നിന്റെ .....അല്ലെ എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'' സന്തോഷ്‌ വെടിവച്ച് കൊന്നത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ട് കണ്ണൂര്‍: കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകനും ഗുഡ്‌സ് ഓട്ടോ െ്രെഡവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാള്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ''നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... നിന്റെ ....... അല്ലെ എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല.'' -ഒരു പോസ്റ്റ് പറയുന്നു. ''കൊള്ളിക്കും എന്നത് ടാസ്‌കാണ് കൊള്ളും എന്നത് ഉറപ്പാണ്..'' എന്നാണ് മറ്റൊരു പോസ്റ...
Image
  വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍ വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01063) ഏപ്രില്‍ മൂന്നു മുതല്‍ മേയ് 29 വരെയും തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01064) ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 31 വരെയും പ്രത്യേക സര്‍വിസ് നടത്തും.
Image
  കണ്ണൂരിൽ 49കാരനെ വെടിവെച്ച് കൊന്ന സംഭവം; തോക്ക് കണ്ടെത്താൻ ശ്രമം; പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും കണ്ണൂർ കൈതപ്രത്ത് നാൽപ്പത്തിയൊമ്പതുകാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനും ശ്രമം. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ മെഡിക്കൽ കോളജിൽ നടക്കും വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സന്തോഷിന്റെ മൊഴി. ആക്രമിക്കണമെന്ന് ഉറപ്പിച്ചാണ് തോക്ക് കൈയിൽ കരുതിയെന്നും സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. കൂടാതെ ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവിടെവെച്ച് നടന്...
Image
  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി 18/03/25 കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളിക...
Image
  കണ്ണൂരില്‍ ലഹരിയെ കുറിച്ച്‌ വിവരം നല്‍കിയെന്നാരോപിച്ച്‌ യുവാവിന് സുഹൃത്തുക്കളുടെ മര്‍ദനം കണ്ണൂർ : ലഹരിയെ കുറിച്ച്‌ പൊലീസിന് വിവരം നല്‍കിയെന്ന് ആരോപിച്ച്‌ യുവാവിന് സുഹൃത്തുക്കളുടെ മർദനം. എടക്കാട് സ്വദേശി റിസലിനാണ് മർദനമേറ്റത്. സംഭവത്തില്‍ സുഹൃത്തുക്കളായ ഏഴ് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ജെറിസ്, റിയാൻ ഫറാസ്, ഇസ്ഹാഖ് പി.വി, മുഹമ്മദ് ഷബീബ് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ കഴിയുന്ന റിസല്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കണ്ണൂർ എടക്കാട് പാറേപ്പടിയില്‍ രണ്ട് ദിവസം മുമ്ബാണ് സംഭവം. ഒരു സംഘം യുവാക്കള്‍ ലഹരി ഉപയോഗിക്കുകയും ഇതറിഞ്ഞ എക്‌സൈസ് സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ട് ദിവസത്തിനു ശേഷം എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്നയാളെ റിസലിന്റെ വീടിന് സമീപം കണ്ടതിനെ തുടർന്ന് ഏഴുപേരടങ്ങുന്ന സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അറസ്റ്റിലായവർക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Image
  പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപെട്ടു  ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്.  ആൾട്ടോ കാറും,   ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്.  ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Image
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമം; കെകെഅബ്ദുൽ ജബ്ബാർ  കണ്ണൂർ :അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ ഇല്ലാതാകാണാനാണ് മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ പറഞ്ഞു. ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിടച്ച പാർട്ടി ദേശീയ പ്രസിഡന്റ്‌ എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009 മുതൽ ജനങ്ങളിൽ നിന്ന് പ്രവർത്തന ഫണ്ട് ശേഖരിച്ചും കേഡർമാരിൽ നിന്ന് വാർഷീക വരിസംഖ്യ സ്വീകരിച്ചും പ്രവർത്തിക്കുകയും പൊതു തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച് രാജ്യത്തെ അധസ്ഥിത ജനവിഭാഗത്തിന് വേണ്ടി ജനാധിപത്യപ്പോരാട്ടം നടത്തുകയും ചെയ്യുന്ന ജനാധിപത്യ പാർട്ടിയാണ് SDPl .മോഡി സർക്കാറിൻ്റെ ഫാഷിസ്റ്റ് വൽക്കരണത്തിനെതിരായും ന്യൂനപക്ഷ വിരുദ്ധ ഭരണഘടനാവിരുദ്ധ നിയമങ്ങൾക്കെതിരായും രാജ്യവ്യാപകമായി ജനാധിപത്യ പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും പാർട്ടി നടത്തി വരികയാണ്. മോഡി സർക്കാറിന്റെ പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബ...
Image
   പോക്സോ കേസിൽ യുവതി അറസ്റ്റിൽ; 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടി പോക്സോ കേസിൽ യുവതി പിടിയിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്. അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു
Image
  ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവിന് ദാരുണാന്ത്യം. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.  ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.  സാരമായി പരുക്കേറ്റ നിഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ. 
Image
  കണ്ണൂരിൽ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം.  താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം ഇവര്‍ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ യുവാക്കൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയതാണെന്ന സംശയത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി തടഞ്ഞുവച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
Image
  നാറാത്ത് ടി.സി.ഗേറ്റിൽ വൻ ലഹരിവേട്ട: രണ്ട് യുവാക്കൾ പിടിയിൽ നാറാത്ത് | ടി സി ഗേറ്റിൽ വൻ ലഹരി വേട്ട. ലഹരി ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. 17 ഗ്രാമോളം എംഡിഎംഎ, രണ്ടര കിലോയിൽ അധികം കഞ്ചാവ്, അര കിലോയോളം ഹൈബ്രിഡ് കഞ്ചാവ്, എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടികൂടിയത്. നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ്, പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തിയത്. ടി സി ഗേറ്റിന് സമീപം ഇരുനിലവീട് കേന്ദ്രീകരിച്ചാണ് പ്രതികൾ ലഹരി വസ്തുക്കൾ സൂക്ഷിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എസ്കൈസ് സ്പെഷൽ സ്ക്വാഡ് വീട്ടിൽ പരിശോധന നടത്തിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പും കണ്ടെത്തിയത്.