പോക്സോ കേസിൽ യുവതി അറസ്റ്റിൽ; 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടി






പോക്സോ കേസിൽ യുവതി പിടിയിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.


അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു




Comments

Popular posts from this blog