സ്കൂൾ വിട്ടുവന്ന 10 വയസുകാരൻ തളർന്നുവീണ് മരിച്ചു


കോതമംഗലം: പൈമറ്റത്ത് 10 വയസുകാരൻ തളർന്ന് വീണ് മരിച്ചു. പുത്തൻപുരക്കൽ അജയന്റെ മകൻ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജി.യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥിയാണ്.


ബുധനാഴ്ച്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് സംഭവം. കുളി കഴിഞ്ഞെത്തിയ അഭിജിത്ത് ഛർദ്ദിക്കുകയും തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരികയും ചെയ്തു.

തളർന്നുവീണ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശ്രീകല. സഹോദരൻ: അഭിനവ്.


Comments

Popular posts from this blog