കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: കണ്ണൂർ സ്വദേശി ഒമാനിലെ റുവി ദാർസൈറ്റിൽ നിര്യാതനായി. ശ്രീകണ്ഠപുരം പഴയങ്ങാടി ഉപ്പാലക്കണ്ടി മൊയ്‌തീൻ (62) ആണ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. റുവി കെ.എം.സി.സി മെംബർ ആയിരുന്നു. പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേട്​ മടങ്ങാൻ തീരുമാനിച്ചതായിരുന്നു.


ഭാര്യ: സുലൈഹ. മക്കൾ: റംഷീന, ഷാഹിന. മരുമക്കൾ: അബ്ദുൽ ഖാദർ, അനസ്. സഹോദരങ്ങൾ: മുഹമ്മദ്​, ആയിഷ, ആമിന, പരേതയായ ഫാത്തിമ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Comments

Popular posts from this blog