ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, ഒരുവയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി : കൊച്ചി കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് തൊണ്ടയിൽ കുരുങ്ങി കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. ഒരുവയസായിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. അമ്മ റോണി സഹോദരങ്ങൾ- സാൽവിൻ, ഹെനിൻ

Comments
Post a Comment