ഫുജൈറയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടിയതാണ് അപകടത്തിനിടയാക്കിയത്.
ദുബൈ റോഡിൽ മലീഹ ഹൈവേയിലാണ് അപകടം. ഫുജൈറ കേന്ദ്രീകരിച്ച് ഫാൻസി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.

Comments
Post a Comment