വിലക്കയറ്റത്തിൽ കേന്ദ്ര കേരളാ സർക്കാരുകൾക്ക് അനങ്ങാപ്പാറ നയം: ബഷീർ കണ്ണാടിപ്പറമ്പ
കണ്ണൂർ, വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് നേരെ അനങ്ങാപ്പാറ നയമാണ് കേന്ദ്ര കേരള സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായി കണ്ണൂർ മണ്ഡലം കമ്മിറ്റി കെ എസ് ആർ ടി സി ബസ്‌സ്റ്റാൻറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ നട്ടം തിരിയുമ്പോഴും
കേന്ദ്ര കേരള സർക്കാരുകൾ കണ്ട ഭാവം നടിക്കുന്നില്ല നിത്യോപയോഗ സാധനങ്ങൾക്ക്
റിക്കാർഡ് വിലക്കയറ്റമാണ്. കുടുംബ ബജറ്റുകൾ താളം തെറ്റി ജനങ്ങൾ പൊറുതിമുട്ടുമ്പോൾ
വിപണിയിൽ സർക്കാറുകൾ ഇടപെടുന്നില്ല. മതസ്പർദ്ദയും മതവിദ്ദ്വേഷവും പ്രോത്സാഹിപ്പിച്ച്
കേന്ദ്രം അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുമ്പോൾ കേരളത്തിൽ മന്ത്രിമാർ വിദേശ പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു., കഴിഞ്ഞ നാല്പത്തഞ്ച് വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ഇതിന് പരിഹാരം കാണാനുള്ള പദ്ധതികളൊന്നും കേന്ദ്രത്തിൻറെ പക്കലില്ല, രാജ്യം മറ്റൊരു
ശ്രീലങ്കയായി മാറുന്ന സ്ഥിതിയാണിപ്പോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പി സി അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി ഇഖ്ബാൽ പൂക്കുണ്ടിൽ സ്വാഗതവും , മണ്ഡലം ട്രഷറർ റഫീഖ് എം പി നന്ദിയും പറഞ്ഞു

Comments
Post a Comment