ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം കെ.കെ.അബ്ദുൽ ജബ്ബാർ
മുണ്ടേരി:ലഹരി മാഫിയാ സംഘങ്ങൾ സംസ്ഥാനത്ത് തഴച്ചുവളരുകയാണ് വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ലഹരി മാഫിയകൾ ലക്ഷ്യമിടുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൾ ജബ്ബാർ
വീര്യം കൂടിയMDM എന്ന മയക്കുമരുന്ന് വ്യാപകമാണെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ പാർട്ടി നീർച്ചാൽ ബ്രാഞ്ച് പ്രസിഡണ്ട് ഫാറൂഖ് ഞങ്ങളുടെ ധീര രക്തസാക്ഷിയാണെന്നും, സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് ഞങ്ങൾ പൂർണ പിന്തുണ നൽകുമെന്നും പൗരബോധമുള്ള ഒരാൾക്കും ലഹരിക്കെതിരായ പോരാട്ടത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്നും SDPI മുണ്ടേരി പഞ്ചായത്ത് കമ്മറ്റി കുടിക്കി മൊട്ടയിൽ സംഘടിപ്പിച്ച ലഹരിക്കെതിരായ സ്നേഹ മതിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധഹം പറഞ്ഞു
പരിപാടിയിൽ SDPl മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ജെയ്ശൽ കാഞ്ഞിരോട് അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സെക്രട്ടറി സാബിത് കെവി സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പി.സി, മുഹമ്മദ് മുണ്ടേരി എന്നിവർ സംസാരിച്ചു സ്നേഹ മതിൽ തീർത്ത പ്രവർത്തകർ ലഹരിക്കെതിരായ പ്രതിജ്ഞയെടുത്തു.

Comments
Post a Comment