കേരളത്തിലെ ഏറ്റവും വലിയ"മെസ്സി" കട്ട് ഔട്ട് ഉയർത്തി കണ്ണൂർ കക്കാടുള്ള അർജന്റീന ആരാധകർ
കണ്ണൂർ: ഖത്തർ വേൾഡ് കപ്പിന് എട്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 65 അടി നീളമുള്ള മെസ്സിയുടെ കൂറ്റൻ കട്ട് ഔട്ട് ഉയർത്തിരിക്കുകയാണ് കക്കാടുള്ള അർജന്റിനൻ ആരാധകർ.
പശ്ചിമേശ്യയിൽ ആദ്യമായി എത്തുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇങ്ങ് കേരളത്തിലെ തെരുവോരങ്ങളും ഓരോ ടീമിന്റെയും ആരാധകർ ഏറ്റെടുത്തു കയിഞ്ഞു.
ഖത്തറിൽ ഇത്തവണ അർജന്റീന കപ്പടിക്കും എന്ന് ഇവിടത്തെ ആരാധകർ ഒരുപോലെ പറയുന്നു. അതേസമയം, പ്രദേശത്തെ ബ്രസീൽ , പോർചുഗൽ, ജർമനി, സ്പെയിൻ ഉൾപ്പെടെ മറ്റു ടീമുകളുടെ ആരാധകരും ലോകകപ്പിനെ വരവേൽക്കാൻ ഒപ്പത്തിനൊപ്പം ഒരുങ്ങിയിട്ടുണ്ട്. ഇവരും കൊടി തോരണങ്ങളും മറ്റും കെട്ടി പ്രദേശത്തെ ഭംഗിയാക്കിക്കൊണ്ടിരിക്കുകയാണ്.

Comments
Post a Comment