സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മൂപ്പന്‍ കേളു അന്തരിച്ചു
ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളുമൂപ്പന്‍. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ബുധനാഴ്ച വെകിട്ട് വീട്ടുവളപ്പില്‍.

Comments
Post a Comment