മദ്യപരെ പൂട്ടുന്ന െഹെൽമറ്റുമായി പ്ളസ് ടു വിദ്യാർത്ഥികൾ
മദ്യപിച്ചശേഷം ഈ ഹെൽമറ്റിട്ട് ഇരുചക്രവാഹനം ഓടിക്കാമെന്ന് കരുതിയാൽ പണി പാളും. വഴിയില്‍ കാത്തുനില്‍ക്കുന്ന പൊലീസുകാരല്ല ഹെൽമറ്റാണ് ആദ്യം പണിതരുക. പത്തനംതിട്ട ഇടയാറന്മുള എ.എം.എം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അശ്വിന്‍ അനിലും ആദിത്യ റിഥേഷുമാണ് എച്ച്.എസ്.എസ് വര്‍ക്കിങ് മോഡല്‍ വിഭാഗത്തിൽ നൂതന ഹെല്‍മറ്റ് രൂപകൽപനചെയ്തത്. അമിതമായി ആല്‍ക്കഹോളിന്‍റെ അംശം ശരീരത്തിലുണ്ടെന്ന് ഹെല്‍മറ്റിലെ സെന്‍സര്‍ കണ്ടുപിടിക്കും. പിന്നെ കാതടപ്പിക്കുന്ന ശബ്ദംമുഴക്കും.
ഹെല്‍മറ്റ് ഊരിക്കളഞ്ഞ് വാഹനം ഓടിക്കാമെന്ന് കരുതിയാലും നടക്കില്ല. അപ്പോഴേക്കുംവാഹനത്തിന്‍റെ എന്‍ജിനും ലോക്കായിട്ടുണ്ടാകും. ആല്‍ക്കഹോളിന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ സെന്‍സറിനു പുറമേ സന്ദേശം കൈമാറാനും അലാറം മുഴക്കാനുമുള്ള സംവിധാനങ്ങളും ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹെല്‍മറ്റിനെ പ്രോഗ്രാമിങ്ങിലൂടെ ബൈക്കിന്‍റെ എൻജിനുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതാണ് എൻജിന്‍റെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നത്.

Comments
Post a Comment