മാണിയൂർ സ്വദേശി ട്രയിനിൽ നിന്ന് വീണ് മരിച്ചു


എറണാകുളത്തേക്കുള്ള യാത്രാമധ്യേ മാണിയൂർ സ്വദേശിയായ യുവാവ് പട്ടാമ്പിക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. മാണിയൂർ വേശാല നെല്ലിയോട്ട് വയലിലെ ചന്ദ്രത്തിൽ അനീഷ് (32) ആണ് മരിച്ചത്. പരേതനായ ഗോവിന്ദൻ - ദയമന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രതീഷ് (ഡ്രൈവർ), അഖിലേഷ് (പോലീസ്, എ.ആർ ക്യാമ്പ് കണ്ണൂർ). സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.



Comments

Popular posts from this blog