എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു





കോഴിക്കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം വഫാത്തായി. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും. ഖബറടക്കം വൈകീട്ട് നാല് മണിക്ക് കൊടുവള്ളിക്കടുത്ത കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 


കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യ വൈസ് പ്രസിഡന്റും മർകസിലെ സീനിയർ മുദരിസുമായിരുന്നു. ‘ചെറിയ എ പി ഉസ്താദ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

Comments

Popular posts from this blog