ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴിലോട്ടെ പൊയിൽ ഇബ്രാഹിം (43) ആണ് മരിച്ചത്. പരിക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ(29) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലാണ് ഏഴിലോട് ജംഗ്ഷനില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുെവങ്കിലും മരണപ്പെട്ടു. പിലാത്തറയിലെ സഫിയ പെയിന്റ്‌സിലെ ജീവനക്കാരനാണ്.
പരേതനായ ഹസന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഇര്‍ഫാന്‍, ഇമ്രാന്‍, അഖീദ മറിയം, ഇഹ്‌സാന്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കം നാളെ (തിങ്കള്‍) ഉച്ചക്ക് 12 ന് കുഞ്ഞിമംഗലം ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍ നടക്കും.

Comments
Post a Comment