മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി



നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ചെന്നൈയിലെ റിസോർട്ടിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം കാര്‍ത്തിക് സഹായിച്ചുവെന്നാണ് പ്രണയം തുറന്നുപറഞ്ഞ് മഞ്‍ജിമ സമൂഹമാധ്യമത്തിൽ എഴുതിയിരുന്നത്.

നടൻ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം ചിത്രം 'കടലി'ലൂടെ നായകനായി. 'ഓഗസ്റ്റ് 16, 1947' ആണ് ഗൗതം കാര്‍ത്തിക്കിന്റെ പുതിയ ചിത്രം. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ബാലതാരമായി എത്തിയ മഞ്ജിമ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തോടെയാണ് തുടങ്ങിയത്.

2015ൽ 'ഒരു വടക്കൻ സെല്‍ഫി'യിൽ നായികയായി. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി. ദേവരാട്ടം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.



Comments

Popular posts from this blog