ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു
കോഴിക്കോട്: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിൻ ആണ് ശനിയാഴ്ച മരിച്ചത്. ഭർത്താവ് ഷാനവാസ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെ നാളായി യുവതിയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഷാനവാസ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം വീട്ടുകാർ അറിഞ്ഞതോടെ പരാജയപ്പെട്ടു.
തുടർന്ന് വീടിനുള്ളിൽ കയറിയ ഷാനവാസ് മുറിക്കുള്ളിൽ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
സംഭവം നടന്ന അന്ന് തന്നെ ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു

Comments
Post a Comment