ഹവിൽദാർ കുഴഞ്ഞ് വീണ് മരിച്ചു
ഷട്ടില്‍ കളിക്കിടെ കുഴഞ്ഞ് വീണ് കെ.എ.പി നാലാം ബറ്റാലിയനിലെ ഹവില്‍ദാര്‍ എടക്കോത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസ് (32) മരിച്ചു. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്- ഷൈനി ദമ്പതികളുടെ മകനാണ്.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. ഷട്ടില്‍ കളിക്കിടെ കോര്‍ട്ടില്‍ കുഴഞ്ഞ് വീണ ലിജിലിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments
Post a Comment