‘ഇത് ഞങ്ങളുടെ കൂട്ടൂസനല്ലേ’; വീണ്ടും ചിരി പടർത്തി പാപ്പാഞ്ഞി‘മുഖം’; ‘ഛായ’പ്രശ്നം




കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖമൊരുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ പുതിയ മുഖങ്ങളും ട്രോളുകളിൽ ചർച്ചയാണ്. പുതിയ മുഖത്തിന് ബാലരമയിലെ കൂട്ടൂസന്റെ മുഖഛായ ഉണ്ടെന്നാണ് ബാലരമ ആരാധകരുടെ ചിരി കമന്റ്. ഇതോടെ കുട്ടൂസനെ അപമാനിക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് ചിരിയിൽ െപാതിഞ്ഞ ട്രോളുകളും സജീവമാണ്.

ആദ്യമൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന്, പാപ്പാഞ്ഞിയുടെ മുഖം മാറ്റല്‍ നടപടികൾ തുടങ്ങിയത്. നിലവിലുണ്ടായിരുന്ന മുഖം കീറിക്കളഞ്ഞു. പുതിയ മുഖം ഇന്ന് തന്നെ സ്ഥാപിക്കും. നിർമാണം നിർത്തിവച്ച് കാർണിവൽ കമ്മിറ്റി മാപ്പു പറയണമെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ ആവശ്യം. നിര്‍മാണം നിർത്തിയെങ്കിലും മാപ്പു പറയാൻ ഭാരവാഹികൾ ആദ്യം തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നൽകുകയും നിലവിൽ സ്ഥാപിച്ച മുഖം അഴിച്ച് താഴെ ഇറക്കുകയും ചെയ്തു. എന്നാൽ, പ്രതിഷേധം കനത്തതോടെ കാർണിവൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.


Comments

Popular posts from this blog