മുണ്ടേരിയിൽ വോളിബോൾ ഉത്സവ രാവുകൾ;
ചാംസ് കച്ചേരിപറമ്പ് വോളിബോൾ ടൂർണ്ണമെൻറ് ഇന്ന് മുതൽ
മുണ്ടേരി: കാല്പന്തു കളിയുടെ വിശ്വ മാമങ്കത്തിനു ഖത്തറിൽ തിരശീല വീണുകഴിയുമ്പോൾ, ഇങ്ങ് ഗ്രാമത്തിന്റെ നിഷ്കളങ്കതയും, നയ്ർമല്യവുമുള്ള കച്ചേരിപ്പറമ്പെന്ന കൊച്ചു ഗ്രാമത്തിൽ
ഇനി കൈപ്പന്തു കളിയുടെ മാമാങ്കം. ചാംസ് കച്ചേരി പറമ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചാംസ് വോളിബോൾ ടൂർണ്ണമെൻറ് ഇന്ന് മുതൽ ഈ മാസം 30 വരെ കച്ചേരിപറമ്പ് ചാം സ് ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. ദേശിയ അന്തർദേശീയ താരങ്ങൾ അടങ്ങിയ ടീമുകൾ അണിനിരക്കുന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻറർനാഷണൽ വോളിബോൾ താരം സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ആദ്യ മത്സരത്തിൽ യുവധാര പട്ടാനൂർ ന്യൂ പ്രസാദ് വെള്ളച്ചാലിനെ നേരിടും. വോളിബോൾ ഹൃദയത്തിലേറ്റുകയും അത് നാട്ടുകാരുട കൂട്ടായ്മയിലൂടെ ദേശീയ അന്തർ ദേശീയ താരങ്ങളെ അണിനിരത്തി കൊണ്ട് മത്സരങ്ങൾ സംഘടിപ്പിച്ച് ചാംസ് വോളിബോൾ ടൂർണ്ണമെന്റ് നാടിന്റെ തന്നെ ഉത്സവമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും കമ്മിറ്റിക്കാരും.
_പ്രധാനപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ ഉടൻ ഷോർട്ട് ന്യൂസ് കണ്ണൂർ ഗ്രൂപ്പിലൂടെ നിങ്ങളുടെ മൊബൈലിൽ ലഭ്യമാവാൻ താഴെ കൊടുത്ത ലിങ്കിലൂടെ ജോയിൻ ചെയ്യുക_
*SHORT NEWS KANNUR*
*26 DECEMBER 2022*
https://chat.whatsapp.com/HuMt7LoWZabIiFL2CIIbem
*Facebook*👇🏻
Like&Share https://www.facebook.com/profile.php?id=100076004950535
🟠🟠🟠🟠🟠🟠🟠🟠

Comments
Post a Comment