കണ്ണൂരില്‍ 58 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി




സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.


കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി പിടികൂടി. 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 19 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തതില്‍ എറെയും ചിക്കന്‍ ഉത്പന്നങ്ങളാണ്.



ദിവസങ്ങളോളം പഴക്കമുള്ള ചിക്കൻ വിഭവങ്ങളാണ് പിടിച്ചെടുത്തതിൽ കൂടുതലും. പഴയ മുൻസിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലും നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.


കൽപക റെസിഡൻസിയിൽ നിന്ന് പുപ്പൽ നിറഞ്ഞ ചിക്കൻ, എംആർഎ ബേക്കറിയിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള കേക്കുകളുമാണ് പിടികൂടിയത്. സീതാപാനി,  പ്രേമ കഫേ, എംവികെ, തലശേരി റെസ്റ്റോറന്‍റ്, മാറാബി,ഗ്രീഷ്മ, ഹോട്ടൽ ബേഫേർ, ഹംസ ടീ ഷോപ്പ്,  തുടങ്ങി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

20 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും. വീഴ്ച ആവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രാജേഷ് പറഞ്ഞു.


പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളുടെ പേരുകള്‍ സഹിതം കണ്ണൂര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Comments

Popular posts from this blog