ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു



കുട്ടനാട്: ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.


രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു.


ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവൽ ശ്രദ്ധ നേടിയിരുന്നു.


1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. 'ഒന്നാംകിളി പൊന്നാൺകിളി...', 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ സനിതാ പ്രസാദ്.

ഇരുവട്ടം മണവാട്ടി, സർക്കാർ ദാദ, ബംഗ്ലാവിൽ ഔദ, ലങ്ക, ഒരാൾ, ജയം, സീത കല്യാണം, കള്ളന്റെ മകൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. 2018 ൽ റിലീസ് ചെയ്ത ലാൽജോസ് ചിത്രം തട്ടിൻ പുറത്ത് അച്യുതന് വേണ്ടിയാണ് ഒടുവിൽ ഗാനരചന ചെയ്തത്.

Comments

Popular posts from this blog