ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി സന്ദോഖ് സിങ് ചൗധരി കുഴഞ്ഞുവീണു മരിച്ചു
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിങ് ചൗധരിയാണ് അന്തരിച്ചത്. പഞ്ചാബിലെ ഫില്ലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ ഫാഗ്‍വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർത്ത അറിഞ്ഞയുടൻ യാത്രനിർത്തിവെച്ച് രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി.

Comments
Post a Comment