കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു




കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009ലാണ് ചുമതലയേറ്റത്. മയ്യിത്ത് നമസ്‌കാരം ഇന്നു വൈകീട്ട് 4.30ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ നടക്കും.


പരേതനായ മുൻ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനാണ്. കാട്ടിൽവീട്ടിൽ കുട്ടിബി ആണ് മാതാവ്. ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി. മക്കൾ: കെ.പി മാമുക്കോയ, അലിയുന്നസിർ(മസ്‌കത്ത്), ഹന്നത്ത്, സുമയ്യ, നസീഹത്ത്(എം.എം.എൽ.പി സ്‌കൂൾ അധ്യാപിക), ആമിനബി. മരുമക്കൾ: നാലകത്ത് അബ്ദുൽ വഹാബ്, പള്ളിവീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാന്റകം അഹ്മദ് കബീർ, പി.എൻ റാബിയ, സി.ബി.വി ജംഷീദ.

സഹോദരങ്ങൾ: കെ.വി ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.


Comments

Popular posts from this blog