മാലിന്യത്തിന് തീയിടുന്നതിനിടെ പൊള്ളലേറ്റ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു
ചക്കരക്കല്ല്: മാലിന്യത്തിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചു. തലമുണ്ട ആക്കിച്ചാലില്‍ ശോഭ നിവാസില്‍ സി. പവിത്രന്‍ (57) ആണ് മരിച്ചത്. കൂടാളി പോസ്റ്റ് ഓഫീസിലെ ക്ലാര്‍ക്കാണ്. തിങ്കളാഴ്ച രാവിലെ 6.30 ഓടെ വീട്ടി ലെ മാലിന്യം പറമ്പില്‍ കുട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
അച്ഛന്‍: വേങ്ങാട്ടെ പരേതനായ ഗോവിന്ദന്‍. അമ്മ: പരേതയായ ദേവകി. ഭാര്യ: ശോഭന. മക്കള്‍: ശ്രുതി, സായന്ത്. മരുമകന്‍: യദു കൃഷ്ണന്‍ (പയ്യന്നൂര്‍). സഹോദരങ്ങള്‍: വിമല, അംബിക, സുവര്‍ണ, രാമദാസന്‍, അമ്പിളി.
സംസ്‌ക്കാരം ഇന്ന് രാവിലെ 12.30ന് പയ്യാമ്പലം ശ്മശാനത്തില്‍.

Comments
Post a Comment