മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത ഒരുക്കുന്നു.ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു മുതൽക്കൂട്ടായി മാറാവുന്ന ഈ നടപ്പാത ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വർക്ക് നവീന അനുഭവമായിരിക്കും.നൂറ് മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ നടപ്പാത അടുത്ത ആഴ്ചയോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് ഇതിന്റെ സംഘാടകർ അറയിച്ചിരിക്കുന്നത്.

Comments
Post a Comment