നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പുതിയങ്ങാടി: പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുതിയങ്ങാടി മായച്ചംകണ്ടി ഗുലാം ഹുസൈൻ (75) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ പുതിയങ്ങാടി പള്ളിയിൽ നമസ്കാരത്തിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭാര്യ: മുംതാസ്. മക്കൾ: റുക്‌സാന, മുഹമ്മദ് അഫ്സൽ. മരുമക്കൾ: അഷ്റഫ് അലി, സൗദ. സഹോദരങ്ങൾ: താഹിറ, അമീർ ഹുസൈൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പുതിയങ്ങാടി തെരുവം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Comments
Post a Comment