കക്കാട് , എളയാവൂർ മുണ്ടയാട് എന്നിവടങ്ങളിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി നവാസ്  പിടിയിൽ .



16:3:2023   പുലർച്ചെ 3 മണിക്ക് ഹൈവേ റോഡ് വർക്കിന്റെ എഞ്ചിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് 3 മൊബൈൽ, ലാപ്ടോപ്,12000 രൂപ, വാച്ച്,ബാഗ് എന്നിവ മോഷണം ചെയ്ത കേസിൽ പ്രതിയായ നവാസ് കക്കാട്  എന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ 17.03.23 തീയ്യതി കക്കാട് സ്പിനിങ്ങ് മില്ലിന്റെ അടുത്തുള്ള പൂട്ടി കിടക്കുന്ന ഗൾഫിൽലുള്ളയാളുടെ  വീട്ടിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന 65 " TV വിലപിടിപ്പുള്ള പാത്രങ്ങൾ കളവ് ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.

തെളിവെടുപ്പിൽ പ്രതിയുടെ താമസ സ്ഥലത്ത് നിന്നും ടിവി , 6 മൊബൈൽ ഫോണുകൾ, കവർച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. കൂടുതൽ കേസുകൾ അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കും

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ബിനു മോഹൻ, SI നസീബ്,SI സൗമ്യ , ASI അജയൻ,രഞ്ജിത്ത് , നാസർ , രാജേഷ് , ഷൈജു , ബാബു മണി  എന്നി സിവിൽ പോലീസ് ഓഫീസർ മാരും സംഘത്തിൽ ഉണ്ടായിരുന്നു.

Comments

Popular posts from this blog