മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംതരം വിദ്യാർഥി മരിച്ചു
ചെർക്കള: മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം.എ.ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥതയെത്തുടർന്നാണ് ആസ്പത്രിയിലെഎത്തിച്ചത് നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉൾപ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു
സഹോദരങ്ങൾ: അഫീല, ഫാത്വിമ (ആറാംതരം വിദ്യാർഥിനി, നായന്മാർമൂല ടി.ഐ.എച്ച്.എസ്. സ്കൂൾ).......

Comments
Post a Comment