ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികൾ
ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികൾ. മലപ്പുറം ജില്ലക്കാരായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ
സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്. മൂവരുടെയും
ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞു.
ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹാമിൽ
തകർന്നുവീണ നാലു നില കെട്ടിടത്തിന്റെ
അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുതത്
കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവരെ കാണാതായതിനെ
തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രികളിലുംമോർച്ചറിയിലും അന്വേഷിച്ചിരുന്നെങ്കിലും ഇന്നലെയും ഇന്നുമായാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്

Comments
Post a Comment