പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു



മുളന്തുരുത്തി: പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു. വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരൻ നീരജ് പഴം കഴിക്കുകയായിരുന്നു. അതുകണ്ട് കുഞ്ഞും കഴിക്കുവാൻ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.


ഉടനെ മുളന്തുരുത്തി ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.


സംസ്കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവിൽ ഉള്ള നെടുമ്പറമ്പിൽ വസതിയിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ നടക്കും. 

Comments

Popular posts from this blog