ഐസ്ക്രീം കഴിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍




*_കോഴിക്കോട്:_*  കൊയിലാണ്ടിയിലെ 12 വയസുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരിയെ (38) പോലീസ് അറസ്റ്റ് ചെയ്തു._ _അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12) കഴിഞ്ഞ ഞായറാഴ്ച  മരിച്ചത്.  ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് _ _ചികിത്സയിലിരിക്കെയായിരുന്നു_ _മരണം. ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പിതൃ സഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിലെടുത്തത്._ _കുട്ടിയുടെ ഉമ്മയെ കൊല്ലാന്‍ വേണ്ടിയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നും കുട്ടി അബദ്ധത്തില്‍ ഇത്_ _കഴിക്കുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു._ _ഐസ്‌ക്രീമില്‍ ഇവര്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഐസ്‌ക്രീം വിറ്റ കട സംഭവം നടന്ന ഉടനെ പോലിസ് അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് സാമ്പിളുകള്‍  ശേഖരിക്കുകയും_ _ചെയ്തു. ഇത് പരിശോധിച്ചപ്പോള്‍ വിഷാംശമൊന്നും കണ്ടെത്താനായില്ല_. _തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് താഹിറയുടെ പങ്കിനെക്കുറിച്ച് വ്യക്തമായതും ഇവരെ അറസ്റ്റ്ചെയ്തതും.


Comments

Popular posts from this blog