അജീറിനും റാഫിയയ്ക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാണ്ണാടിപറമ്പ് ∙ വാഹന അപകടത്തിൽ മരിച്ച കാട്ടാമ്പള്ളി, കുന്നുംകൈ സ്വദേശികളായ അജീറിനും(26) ബന്ധു റാഫിയ 5) നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ
എത്തിയത് നൂറുകണക്കിനു ആളുകളാണ്. ജില്ലാ ആശുപത്രിയിൽ നിന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം അജീറിന്റെ മൃതദേഹo കാട്ടാമ്പള്ളി ഇടയിൽപീടികയിലെ വീട്ടിലും റാഫിയയുടെ മൃതദേഹം കുന്നുംകൈയിലെ വീട്ടിലും എത്തിച്ച ശേഷം ഇരുവരുടെയും മൃതദേഹം കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്‌ലാം സഭ മദ്റസ അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു.
തുടർന്ന് കാട്ടാമ്പള്ളി ജുമാ മസ്ജിദ് പള്ളി കബർസ്ഥാനിൽ ഇരുവരെയും കബറടക്കി. കെ.വി.സുമേഷ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരിം ചേലേരി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജിഷ, ചിറക്കൽ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രുതി, കെ.രമേശൻ തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. കാഞ്ഞിരത്തറ സെന്റർ സ്കൂൾ വിദ്യാർഥിനിയാണ് റാഫിയ.പഠനം പൂർത്തിയാക്കി മദ്രസ അധ്യാപകനായി ജോലിയിൽ പ്രവേശിക്കാനുള്ള തയാറെടുപ്പിലായിരുന്നു അജീർ.
26നു രാത്രി 9.30നോടെ ചെക്കിക്കുളത്തെ ബന്ധു വീട്ടിലെ സത്ക്കാരത്തിനു ശേഷം മടങ്ങവെയാണ് ഇവർ സഞ്ചരിച്ച
സ്കൂട്ടർ നിയന്ത്രണം വിട്ട് കണ്ണാടിപറമ്പ് ആറാംപീടികയിൽ അപകടത്തിൽ പെട്ടത്.

Comments
Post a Comment