തിരുവട്ടൂരിൽ വീട് പൊളിക്കുന്നതിനിടയില്‍ ചുവര്  തകര്‍ന്നുവീണ് പരിക്കേറ്റ 9 വയസ്സുകാരി മരിച്ചു




ചുവര് തകര്‍ന്നു വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.  ജസ ഫാത്തിമ (9) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാത്രി ഒന്‍പതോടെ മരിച്ചത്. തലയിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ് കുട്ടിയെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


ഗുരുതരാവസ്ഥയിലായ ആദിലിനെ (10) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജസ ഫാത്തിമയുടെ സഹോദരി നൂറുല്‍ മെഹറിന്‍ (5), ആദിലിന്റെ സഹോദരന്‍ അസ്ഹദ് (5) എന്നിവര്‍ പരിയാരത്ത് ചികിത്സയിലാണ്.


സുമയ്യ – മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജസ ഫാത്തിമ. ഇന്ന് രാവിലെ ഒന്‍പതിനാണ് പരിയാരം തിരുവട്ടൂരില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.പരിക്കേറ്റ പെണ്‍കുട്ടി മരണം വരെ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.

Comments

Popular posts from this blog