ഫെയ്‌സ്ബുക്ക് പ്രണയം: കുഞ്ഞുമായി നാടുവിട്ട യുവതിയെ കണ്ടെത്തി
മയ്യിൽ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട യുവതിയെയും അഞ്ച് വയസുള്ള കുട്ടിയെയും മയ്യിൽ പോലീസ് മലപ്പുറം നിലമ്പൂരിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശിക്ക് ഒപ്പം പോയി.
മയ്യിൽ വേളത്തെ ഭർതൃഗൃഹത്തിൽ നിന്നുമാണ് ഇരുപത്തിനാലുകാരി അഞ്ചു വയസുള്ള മകനുമായി ഇക്കഴിഞ്ഞ 11ന് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതി തിരിച്ചു വരാത്തതിനെ തുടർന്നാണ് ഭർത്താവ് മയ്യിൽ പോലീസിൽ പരാതി നൽകിയത്.
കർണ്ണാടക ഗോണികുപ്പ സ്വദേശിയായ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയിട്ടും ഇല്ലായിരുന്നു. കേസ് എടുത്ത മയ്യിൽ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഉള്ള അന്വേഷണത്തിന് ഇടെയാണ് കമിതാക്കളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.

Comments
Post a Comment